തിരുവത്താഴ സ്മരണയില്‍ ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയ്ക്കാണ് കൈസ്ര്തവ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയുമല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കല്‍ ചടങ്ങും ഉണ്ടാകും.
പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്കയും ആടികൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ട്, മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ ഫാ.സജി പുതുക്കുളങ്ങരയും ,മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.ജോസ് തേക്കനാടിയും.പട്ടാണികൂപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സി ബിച്ചന്‍ ചേലയ്ക്ക് പ്പള്ളിയും ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.ജോസ് കൊട്ടാരവും മരക്കടവ് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.സാന്റാ അമ്പലത്തറയും പാടിച്ചിറ സെന്റ് സെബാസ്റ്റ്ന്‍ ദേവാലയത്തില്‍ ഫാ.ജയ്‌സന്‍ പൂതക്കുഴിയും അമരക്കു നി സെന്റ് ജൂഡ് പള്ളിയില്‍ ഫാ.തോമസ് ഒറ്റപ്ലാക്കിലും പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി