പ്രമുഖ ദിന പത്രങ്ങളുടെ  ഓഫീസൂകള്‍ക്ക്  പോലീസ് കാവല്‍

0

കല്‍പ്പറ്റയിലെ പ്രമുഖ ദിന പത്രങ്ങളുടെ ഓഫീസൂകള്‍ക്ക് പോലീസ് കാവല്‍.എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന ബഹുജനറാലിയുടെ പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നഗരത്തില്‍ നടത്തിയ റാലിയില്‍ ദേശാഭിമാനി ഓഫീസിന് നേരേ കല്ലേറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കരുതല്‍ നടപടി എന്ന നിലയിലാണ് ഏതാനും പത്രം ഓഫീസുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളും പോലീസ് ജാഗ്രതയിലാണ്.

മലയാള മനോരമ, മാതൃഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ ദിനപത്രങ്ങളുടെ ജില്ലാ ഓഫീസുകള്‍ക്കു മുന്നിലാണ് പോലീസ് കാവല്‍ ഏര്‍പ്പടുത്തിയത്. ടി സിദ്ദീഖ് എം എല്‍ എ യുടെ വീടിനും പോലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!