സെമിനാര്‍ സംഘടിപ്പിച്ചു

0

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം എന്ന വിഷയത്തെ ആസ്പദമാക്കി കല്‍പ്പറ്റ നഗരസഭ സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പ്രതിജ്ഞാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചൊല്ലി കൊടുത്തു. നഗര ഫാക്കല്‍റ്റി കെ. സച്ചിദാനന്ദന്‍ വിഷയം അവതരിപ്പിച്ചു. പി. മണി, ജല്‍ ത്രൂദ് ചാക്കോ, പി. രുഗ്മിണി, സഫിയ അസീസ്, കെ. പ്രസന്നന്‍, നഗരസഭാ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍, എച്ച്. ഐ. ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!