‘ഗാന്ധിജിയുടെ രാഷ്ട്രഭാവനകള്‍’ എസ്.എസ്.എഫ് പഠന സംഗമം സംഘടിപ്പിച്ചു

0

കാലം എത്ര ആധുനിക വല്‍ക്കരിക്കപ്പെട്ടാലും ഗാന്ധിസം എന്ന ചിന്താധാരക്ക് മറ്റമുണ്ടാവില്ലെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച ഗാന്ധി രാഷ്ട്ര ഭാവനകള്‍ എന്ന പഠന സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിസം എന്നതിന്റെ വ്യക്തമായ ലിഖിതമാണ് സിന്ദ് സ്വരാജ് എന്നും എന്നാല്‍ സമൂഹത്തില്‍ സിന്ദ് സ്വരാജ് വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത് വ്യക്തമായ അജണ്ടകളുടെ കാരണത്താലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ഓഡിറ്റോറിയത്തിലായിരുന്നു പഠന സംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കലാലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന കലാലയം സമിതി അംഗം ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. ഏറ്റവും മികച്ച പ്രബന്ധത്തിന് കലാലയം അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സഅദ് ഖുതുബി അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ വിവിധ മതകലാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ദാറുല്‍ ഫലാഹ് സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി ഉമര്‍ സഖാഫി ചെതലയം സംസാരിച്ചു. ജില്ലാ കലാലയം കണ്‍വീനര്‍ സൈനുദ്ദീന്‍ സഖാഫി സ്വാഗതവും അബീ ഉകാശ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!