എം എസ് വിശ്വനാഥന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ഇന്നു മുതല്‍ ലോക്കല്‍ കണ്‍വെന്‍ഷനുകളാണ് സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്നത്. അതേ സമയം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിനാല്‍ ഇരുമുന്നണികളും പ്രചരണത്തില്‍ പിന്നോട്ട് പോയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍ രണ്ടാംഘട്ട പ്രചരണത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ലോക്കല്‍ കണ്‍വെഷനുകള്‍ക്കാണ് ഇന്നുമുതല്‍ തുടക്കമായത്. ഒന്നാം ഘട്ടത്തില്‍ മണ്ഡലത്തിലെ പൗരപ്രമുഖരെയും മതമേലധ്യക്ഷന്മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചതിനുശേഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇന്നുംനാളെയുമായി കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീയാക്കി മണ്ഡല പര്യടനത്തിലേക്ക് കടക്കും. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിനാല്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചരണം പ്രാഥമിക ഘട്ടത്തിലാണുള്ളത്.