കെട്ടിടനികുതി പരിഹാര അദാലത്ത് ഭീമഹര്‍ജിയുമായി കെ.സി.വൈ.എം

0

കെട്ടിടനികുതി പരിഹാര അദാലത്ത് ഭരണസമിതിയുടെ ഗൂഡതന്ത്രം ഭീമഹര്‍ജിയുമായി കെ.സി.വൈ.എം .പരിഹരിച്ചില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിച്ച് വോട്ടെടുപ്പ് ദിവസത്തില്‍ നിരാഹാരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വര്‍ദ്ധിപ്പിച്ച കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ നടത്താനിരിക്കുന്ന അദാലത്തുകള്‍ പുതിയ ഭരണ സമിതിയുടെ ഗൂഡ തന്ത്രമാണെന്ന് കെ.സി.വൈ.എം ടൗണ്‍ ചര്‍ച്ച് യൂണിറ്റ് ആരോപിച്ചു. കൂടാതെ കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് മാനന്തവാടി ബില്‍ഡിംഗ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2016 വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തിലെ നികുതി പിരിച്ചെടുക്കുന്നത് താല്‍ക്കലികമായി തടഞ്ഞ്, നിലവിലെ സാമ്പത്തിക വര്‍ഷം മുതല്‍ മുനിസിപ്പാലിറ്റി സ്ലാബില്‍ നികുതി അടച്ചാല്‍ മതിയെന്നുമുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഇത്തരം ഒരു അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത് തികച്ചും സംശയാസ്പദമാണ്.

കഴിഞ്ഞ 5 വര്‍ഷത്തെ വര്‍ദ്ധനവ് മുഴുവനായി ഒഴിവാക്കുവാനും നിലവിലെ സാമ്പത്തിക വര്‍ഷം മുതല്‍ നികുതി പരിഷ്‌ക്കരണം നടപ്പില്‍ വരുത്താനും തീരുമാനമാകണമെന്നാവശ്യപ്പെട്ട് , മാനന്തവാടി, കണിയാരം, കുറ്റിമൂല, പടമല, പയ്യമ്പള്ളി, ഒണ്ടയങ്ങാടി, ആറാട്ടുതറ എന്നിവിടങ്ങളിലെ വിടുകളില്‍ നിന്നും ഒപ്പ് ശേഖരിച്ചു.നാളെ മാനന്തവാടി നഗരസഭ കമ്മറ്റിക്ക് ഭീമഹര്‍ജി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!