പൊതുമുതല്‍ കയ്യേറി: കളക്ടര്‍ക്കുള്‍പ്പെടെ നോട്ടീസ്

0

തരുവണ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുമ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര്‍്ക്ക് കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ്. പൊതുമുതല്‍ കയ്യേറിയതിനെതിരെ കോടതിയില്‍ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ അന്യായ ഹര്‍ജി പരിഗണിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനവസരമൊരുക്കിയാണ് നോട്ടീസ്. പശ്ചിമഘട്ടസംരക്ഷണസമിതിയുള്‍പ്പെടെ വിവിധ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്ത് തരുവണ മഹല്ല് കമ്മറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്.നേരത്തെ സ്‌കൂള്‍കൈവശം വെച്ച് വിവിധ തോട്ടങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തായിരുന്നു നിര്‍മാണം.ഈഭൂമി വഖഫ്‌ബോര്‍ഡ് കൈവശമാണെന്നും സ്‌കൂള്‍ താല്‍ക്കാലികമായി ഉപയോഗിക്കുകയായിരു ന്നുവെന്നുമാണ് മഹല്ല് കമ്മറ്റി നിലപാട്.

ഇത് സംബന്ധിച്ച താലൂക്ക് സര്‍വ്വെയറെ സമീപിച്ചപ്പോള്‍ സ്‌കൂളിന്റെ സ്ഥലം നഷ്ടപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.എന്നാല്‍ പശ്ചിമഘട്ടസംരക്ഷണ സമിതി,ഗ്രീന്‍ക്രോസ്സ്,പശ്ചിമഘട്ടഏകോപന സമിതി,കേരളശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകളിലെ 6 പേര്‍ ചേര്‍ന്നാണ് മാനന്തവാടി മുന്‍സിഫ്‌കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയും അനധികൃത കെട്ടിടനിര്‍മാണത്തിനെതിരെയും മഹല്ല് കമ്മറ്റി ഭാരവാഹികളെ പ്രതിചേര്‍ത്തായിരുന്നു ഹര്‍ജി.ജില്ലാ കളക്ടര്‍,വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി,മഹല്ല് കമ്മറ്റി ഭാരവാഹികള്‍തുടങ്ങിയവരെയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്.അന്യായഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഈ മാസം 15ന് കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ബോധിപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!