കുറുക്കന്‍മൂലയിലെ സുരക്ഷ; മജിസ്ട്രേറ്റുമാരെ നിയമിച്ചു

0

മാനന്തവാടി താലൂക്ക് പരിധിയിലെ കുറുക്കന്‍മൂല പ്രദേശത്തെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണം നടത്തുന്നതിനായി എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി (ഫോണ്‍: 9447097704) – മാനന്തവാടി തഹസില്‍ദാര്‍ (ഭൂരേഖ) എം.ജെ അഗസ്റ്റിന്‍ (ഫോണ്‍: 8547616701) എന്നിവര്‍ക്കാണ് നഗരസഭ പരിധി, പയ്യംപള്ളി, മാനന്തവാടി വില്ലേജുകളുടെ ചുമതല നല്‍കിയത്.

പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനാകാത്തതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമനം. മാനന്തവാടി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.സി. രാകേഷ്, എസ്. ഉണ്ണികൃഷ്ണന്‍, പി.സി. സുധീഷ് കുമാര്‍, സുജിത്ത് ജോസി ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെയും എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

സബ് കളക്ടറുടെയും, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും നിര്‍ദേശ പ്രകാരം രാവിലെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെയും, വൈകീട്ട് അഞ്ച് മുതല്‍ പിറ്റേന്ന് രാവിലെ അഞ്ച് വരെയും രണ്ട് സംഘങ്ങളായായിരിക്കും ഉദ്യോഗസ്ഥര്‍ കടുവയെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പോലീസും, വനം വകുപ്പുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാന നില പരിപാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തണം.

Leave A Reply

Your email address will not be published.

error: Content is protected !!