വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം തേടിയിറങ്ങി ഇന്ത്യ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പിലേക്ക് എത്തുന്നത്.
ടോസ് ഭാഗ്യം ഏഷ്യാ കപ്പിലും ഹര്‍മന്‍പ്രീതിനൊപ്പം നില്‍ക്കുന്നില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒരു വട്ടം മാത്രമാണ് ഹര്‍മന് ടോസ് നേടാന്‍ സാധിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറി
മൂന്നാം ഓവറിലെ രണ്ടാമത്തെ പന്തില്‍ സ്മൃതി മന്ദാനയാണ് മടങ്ങിയത്. 7 പന്തില്‍ നിന്ന് ആറ് റണ്‍സ് എടുത്ത് നില്‍ക്കെയാണ് മന്ദാന മടങ്ങിയ്. സുഗന്ധിക കുമാരിയാണ് മന്ദാനയുടെ വിക്കറ്റ് വീഴ്ത്തിയത്.
മന്ദാന മടങ്ങിയതിന് പിന്നാലെ ഷഫാലി വര്‍മയും കൂടാരം കയറി. 11 പന്തില്‍ നിന്ന് 10 റണ്‍സ് എടുത്താണ് ഷഫാലി മടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ 23-2 എന്ന നിലയിലേക്ക് വീണു.
ല്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.