നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥാനാർഥി. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കും. നടൻ സുരേഷ് ഗോപി തൃശൂരിലും അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പിള്ളിയിൽ നിന്നും മത്സരിക്കും. 12 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
ബി.ജെ.പി സ്ഥാനാർഥി പട്ടിക
നേമം: കുമ്മനം രാജശേഖരൻ
കാട്ടാക്കട : പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം സെൻട്രൽ: കൃഷ്ണ കുമാർ (നടൻ )
തൃശ്ശൂർ : സുരേഷ് ഗോപി
കോന്നി, മഞ്ചേശ്വരം : കെ.സുരേന്ദ്രൻ
പാലക്കാട് : ഇ. ശ്രീധരൻ
കാഞ്ഞിരപ്പള്ളി- അൽഫേൺസ് കണ്ണന്താനം
തിരൂർ- ഡോ. അബ്ദുൾ സലാം.(മുൻ വി.സി)
മാനന്തവാടി- മണിക്കുട്ടൻ
ഇരിങ്ങാലക്കുട ജേക്കബ് തോമസ്
ധർമ്മടം- സി.കെ പദ്മനാഭൻ
കേരളത്തെ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കൾ നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ച ശേഷമാണ് പട്ടിക പുറത്തുവിട്ടത്.