തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം ഉടന്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

0

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തിയറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ‘തിയറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. നേരത്തെ കോവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയറ്റുകള്‍ തുറക്കുകയുണ്ടായി. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയറ്റുകള്‍ അടയ്ക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!