വന്യമൃഗ ശല്യത്തിനെതിരെ ചെല്ലങ്കോട് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് ഉപരോധവും ബഹുജന ധര്‍ണയും നടത്തി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീഖ് ധര്‍ണ ഉദ്ഘാടനം ചെയ്തു.റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ മേപ്പാടി പോസ്റ്റ് റേഞ്ചിലെ വടേരി സെക്ഷനില്‍ പെട്ട ചോലാടി, ചെല്ലങ്കോട്ട്, കുട്ടന്‍കട , മീന്‍മുട്ടി പ്രദേശങ്ങളില്‍ വല്യ ശല്യം അതീവ രൂക്ഷമാണ്. ആന, പുലി ,പന്നി ,കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി തുടരുകയാണ്. കര്‍ഷകരുടെ ആട്, പശു എന്നിവയെ പുലി ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയതോടെ ഇവിടുത്തെ ജനങ്ങളും പരിഭ്രാന്തിയിലാണ്. ക്ഷീരകര്‍ഷകര്‍ക്കും തൊഴിലിനു പോകുന്ന പണിക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വരെ രാവിലെ പുറത്തിറങ്ങാനാവാത്ത അപകടകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്നും ഇവര്‍ പറഞ്ഞു. വനം വകുപ്പിന്റെ ഫെന്‍സിങ് ഇരുപത് വര്‍ഷം മുന്‍പ് സ്ഥാപിച്ചെങ്കിലും കാലപ്പഴക്കത്താല്‍ തകരാറിലാവുകയും ചെയ്തു. മീന്‍മുട്ടി മുതല്‍ കുട്ടന്‍ കടവു വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുകയാണ് ഇതിന് പരിഹാരമെന്നും, ഇത് ശാശ്വതമാവുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറഞ്ഞു.ഏഴാം വാര്‍ഡ് മെമ്പര്‍ ദീപ ശശികുമാര്‍ അധ്യക്ഷനായി. സമരസമിതി ചെയര്‍മാന്‍ പി ഓ തോമസ്, കര്‍ഷക സംഘം സെക്രട്ടറി ഈ വി ശശിധരന്‍ പി വി വേണുഗോപാല്‍, പ്രവീണ്‍കുമാര്‍, അഡ്വക്കറ്റ് പ്രകാശന്‍, പി അയ്യൂബ്, യു ബാലന്‍ , കെ എം മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.