സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബിസ്മി സ്‌റ്റോഴ്‌സ് ഉടമ റഹ്മത്ത് നഗര്‍ തൊണ്ടയങ്ങാടന്‍ കണ്ടി വീട്ടില്‍ അഷ്‌റഫ് (39), അസംപ്ഷന്‍ ജംഗ്ഷനില്‍ കട നടത്തുന്ന മണിച്ചിറ സ്വദേശി തൊണ്ടയാന്‍ കണ്ടി ഹസ്സന്‍കുട്ടി (43)എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്കെതിരെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നിരവധി എക്‌സൈസ്, പോലീസ് കേസ്സുകള്‍ എടുത്തിട്ടുണ്ട്. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.