മകളുടെ പെണ്ണുകാണൽ ചടങ്ങ്, സ്ത്രീധനം ചോദിക്കുന്നിടത്ത് അപ്രതീക്ഷിത ട്വിസ്റ്റുമായി ‘അറേൻജ്‌ഡ്‌ മാരേജ്’

0

കുടുംബ ജീവിതത്തിൻ്റേയും സ്നേഹ ബന്ധത്തിൻ്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ ‘അറേഞ്ച്ഡ് മാര്യേജ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.

GARAMMASALA PRIME ന്റെ ബാനറിൽ ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിർവഹിച്ച ഷോർട് മൂവി സീരീസിന്റെ ആദ്യ ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ്. നടി രശ്മി ബോബൻ, മാധ്യമ പ്രവർത്തകനായ കെ.പി. സുരേഷ് കുമാർ എന്നിവരാണ് പ്രധാന വേഷത്തിൽ.

സ്റ്റീജ, രാഹുൽ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. റിട്ടയേർഡ് എസ് പി ശേഖരൻ്റേയും അധ്യാപികയായ ചിത്രയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേർന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ കാതൽ.ഇതിന് നിമിത്തമായത് സ്വന്തം മക്കളുടെ പെണ്ണുകാണലും.

ഡോ: അക്ഷരാ വിജയന്റെ കഥയ്ക്ക്, ശിവകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചത്.

രശ്മി ബോബന്റെ വ്യത്യസ്തമായ അഭിനയശൈലിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഓർമ്മ, ക്ഷണം, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്ത് ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന കെ.പി. സുരേഷ് കുമാറും മികച്ച അഭിനയം തന്നെയാണ് കാഴ്ചവച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!