ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യവുമായി  ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി 

0

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിതനികുതി കുറക്കണമെന്നാവശ്യ പ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രന്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ഉപവാസസമരം നടത്തി. സമരം കെപിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ഇന്ധനവിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്കിടെ പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിവസവും വര്‍ധിക്കുന്നതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നത് ജനങ്ങളുടെ കുടുംബ ബജറ്റ് തന്നെ താളം തെറ്റിച്ചിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ നികുതിയിളവ് വരുത്താന്‍ ഇരുസര്‍ക്കാരുകളും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാ ണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിനിടെ ജീവിക്കാന്‍ പാടുപെടുന്ന തൊഴിലാളികളെ കൂടുതല്‍ വിഷമത്തിലാ ക്കുന്നതാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധനവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. കെ.സി റോസക്കുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, ടി.ജെ ഐസക്ക്, കെ.വി പോക്കര്‍ഹാജി, എം.എ ജോസഫ്, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ആര്‍.പി ശിവദാസ്, പി.കെ അനില്‍കുമാര്‍, നജീബ് കരണി, മോയിന്‍ കടവന്‍, സി. ജയപ്രസാദ്, കെ.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!