കൈകോര്‍ത്ത് കര്‍ഷകര്‍ ടീ ഫാം പ്രൊഡ്യൂസേഴ്‌സ് കമ്പനി യാഥാര്‍ത്ഥ്യമായി

0

കൈകോര്‍ത്ത് കര്‍ഷകര്‍
ടീ ഫാം പ്രൊഡ്യൂസേഴ്‌സ് കമ്പനി യാഥാര്‍ത്ഥ്യമായി

നാടിന് കരുത്തേകാന്‍ കൈകോര്‍ത്ത് കര്‍ഷകര്‍. തേറ്റമലയിലെ കര്‍ഷകരുടെ ചിരകാല സ്വപ്നമായ ടീ ഫാം പ്രൊഡ്യൂസേഴ്‌സ് കമ്പനി യാഥാര്‍ത്ഥ്യമായി.ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുകയുമാണ് ലക്ഷ്യം.കമ്പനിയുടെ പ്രവര്‍ത്തനം തേറ്റമല പള്ളി പീടികയില്‍ തൊണ്ടര്‍നാട് കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു.

തൊണ്ടര്‍നാട് പഞ്ചായത്തിലെ കാര്‍ഷിക കുടുംബങ്ങള്‍ ഏറ്റവും കൂടുതലുള്ള തേറ്റമല യിലെ കര്‍ഷകര്‍ക്ക്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനും, ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും, കര്‍ഷകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിപണനം കണ്ടെത്താനും. സഹായകരം ആകാന്‍ വേണ്ടിയാണ് തേറ്റമല വയനാട് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന പേരില്‍. കമ്പനി രൂപീകരിക്കുകയും.ഓഫീസ് പ്രവര്‍ത്തനം ഇന്ന് തുടങ്ങുകയും ചെയ്തത്. വീടുകളില്‍ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും, അച്ചാറുകളും മറ്റും വിപണനം ചെയ്യുവാനുള്ള കേന്ദ്രവും കൂടിയാണിത്.തൊണ്ടര്‍നാട് കൃഷിഭവന്റെ സഹായ സഹകരണത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം.അഡ്വക്കേറ്റ് ഫാദര്‍ സ്റ്റീഫന്‍ മാത്യു, കമ്പനി ചെയര്‍മാന്‍ ജോയ് കൂറാനയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!