ആരോപണം അടിസ്ഥാനരഹിതം ഫിറോസ് കുന്നുംപറമ്പില്‍
തനിക്കെതിരെ മാധ്യമ വിചാരണയും സോഷ്യല്‍ മീഡിയ ആരോപണവുമെല്ലാം നടത്തുന്നതിനു പിന്നില്‍ ചാരിറ്റി രംഗത്തെ രണ്ട് മാനസിക രോഗികളെന്ന് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍.ആരോപണം ഉന്നയിച്ച കുടുംബത്തെ ബലിയാടാക്കി തന്റെ ചാരിറ്റി പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ഇതുകൊണ്ടൊന്നും തന്റെ ചാരിറ്റി പ്രവര്‍ത്തനത്തെ തടയാനാവില്ലെന്നും തന്റെയും തന്റെ ഫൗണ്ടേഷന്റെയും പ്രവര്‍ത്തികള്‍ സുതാര്യതയോടെയെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.