താമരശ്ശേരി ചുരം റോഡ് ദേശീയപാത 766 ശക്തിപ്പെ ടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 15 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.അടിവാരം മുതല്‍ ലക്കിടി വരെ ആണ് ഗതാഗതം നിയന്ത്രണം.രാവിലെ 5 മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടി വാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായും നിരോധിച്ചു.
ബസുകളും രാവിലെ അഞ്ചുമുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളത ല്ല.വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹന ങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍,പക്ര ന്തളം ചുരം വഴി പോകണം. മലപ്പുറം ഭാഗത്തേ ക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍,നാടുകാണി ചുരം വഴി കടന്നു പോവണം. ഒരു മാസക്കാലത്ത് യാത്രാക്ലേശം പരിഹരി ക്കാന്‍ അടിവാരം മുതല്‍ ലക്കിടി വരെ കെ.എസ്. ആര്‍.ടി .സി മിനിബസുകള്‍ ഓടിക്കും.സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗ ങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തി വിടും എന്നും ദേശീയ പാത അധികൃതര്‍ അറിയിച്ചു.