വിജ്ഞാപനം റദ്ദ് ചെയ്യണം പന്തം കൊളുത്തി പ്രകടനം നടത്തി
കേന്ദ്ര സര്‍ക്കാര്‍ ബഫര്‍ സോണായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ഇറക്കി യിടുള്ള കരട് വിജ്ഞാപനം റദ്ദ് ചെയ്യണ മെന്നാവിശ്യപ്പെട്ട് തൃശ്ശിലേരി ജനസംരക്ഷണ സമിതി കര്‍ഷകരെ പങ്കെടുപ്പിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
തൃശ്ശിലേരി പ്രദേശത്തെ വിവിധ ഭാഗങ്ങളായആനപ്പാറ,മുത്തുമാരി,പ്ലാമൂല,അമ്പലമൂല,കോളിമൂല,വരിനിലം എന്നീ ഭാഗങ്ങളില്‍ നിന്നും പ്രകടനമായി എത്തി തൃശ്ശിലേരി പള്ളിക്കവലയില്‍ സംഗമിച്ചു. ഫാദര്‍ സിജോ ജോര്‍ജ്,കെ.ജെ വര്‍ക്കി, എ.എം.ജയരാജ്,റഷീദ് തൃശ്ശിലേരി,ഒ.പി അബ്രഹാം, മണി എന്നിവര്‍ സംസാരിച്ചു. ഈ വിജ്ഞാപനത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് ജനസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.