കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും പ്രതിഷേധം
ബഫര്‍ സോണ്‍ കരട് പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്
കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കര്‍ഷകരുടെ പ്രതിഷേധ ധര്‍ണ.കേരള കര്‍ഷകകൂട്ടായ്മയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്.
മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍
സ്ത്രീകള്‍ അടക്കം നിരവധി കര്‍ഷകര്‍ പാളത്തൊപ്പിയും ധരിച്ച് അണിനിരന്നു.
പ്രകടനം പോസ്റ്റ് ഓഫിസിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ കേരള
കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ സുനില്‍ ജോസ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഷിനോജ് അധ്യക്ഷത വഹിച്ചു. ജൂബി നിസാര്‍, പൗലോസ് മോളത്ത്, സുജിത്ത് ചവര്‍നാല്‍,കുര്യന്‍ മൊതക്കര,സോളി ജെയിംസ്,ആലിയ കമ്മോം,ഷാജി കേദാരം,മാത്യു പനവല്ലി
എന്നിവര്‍ പ്രസംഗിച്ചു.കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ക്കെതിരെ സമരം
ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.