നഗരസഭയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

0

കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബത്തേരി നഗരസഭയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സംസ്ഥാന ട്രഷറര്‍ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.ബൈജു അധ്യക്ഷനായി.

ബിനു, ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഇരുമ്പ് ഉല്‍പ്പങ്ങളുടെ വിലക്കയറ്റം തടയുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും ലൈറ്റ് എഞ്ചിനിയറിംഗ് വിഭാഗത്തിന് നല്‍കി വരുന്ന വൈറ്റ് കാറ്റഗറി പുനസ്ഥാപിക്കുക, ലൈസന്‍സ് ഇല്ലാത്തവര്‍ നടത്തുന്ന മൊബൈല്‍ വെല്‍ഡിംഗ് വര്‍ക്കുകള്‍ നിയന്ത്രിക്കുക, ചെറുകിട വെല്‍ഡിംഗ് വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!