നിയമങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ ഓടിച്ചവര്‍ക്ക് സമ്മാനങ്ങളുമായി ബത്തേരി കെഎസ്ആര്‍ടിസിയും പൊലിസും തായി ഗ്രൂപ്പും.റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു മാതൃകാ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
കൃത്യമായി െ്രെഡവിംഗ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് സമ്മാനങ്ങളുമായാണ് പൊലിസും കെഎസ്ആര്‍ടിസിയും തായിഗ്രൂപ്പും രംഗത്തെത്തിയത്.ഇന്ന് രാവിലെ ബത്തേരിയില്‍ മൂന്നിടങ്ങളിലായാണ് ഇത്തരത്തിലൊരു മാതൃക പ്രവര്‍ത്തനം നടത്തിയത്. വാഹനമോടിച്ചെത്തിയവര്‍ പൊലീസ് ചെക്കിംഗിനായി കൈകാണിച്ചപ്പോള്‍ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് എല്ലാ രേഖകളുമായി നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചവര്‍ക്ക് സമ്മാനം നല്‍കിയപ്പോള്‍ സന്തോഷമായി. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാര്‍,എസ് ഐ സുലൈമാന്‍,കെ എസ് ആര്‍ ടി സി എറ്റിഒ ഷിബു,മാര്‍ട്ടിന്‍, ലാന്‍സി ലൂയിസ്,ജാഫര്‍,സെല്ലി ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.