ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തക വിഭാഗവും ടോട്ടം റിസോഴ്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നവജീവന്‍ ദശദിന ക്യാമ്പിന് തുടക്കമായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി, വാര്‍ഡ് മെമ്പര്‍ ജ്യോതിഷ്, ലക്കിടി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കരീം,ടോട്ടം റിസോഴ്‌സ് സെന്റര്‍ അക്കാദമിക് ഡയറക്ടര്‍ ജയ്ശ്രീകുമാര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പ്രതീഷ്,എന്നിവര്‍ ആശംസ അര്‍പ്പിച്ചു.വൈത്തിരി ഗ്രാമപഞ്ചായത്തിലെ സ്ത്രീപദവി പഠനം മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഗോത്രവര്‍ഗ ജനതയും വികസനവും എന്ന വിഷയത്തില്‍ ജയ്ശ്രീകുമാര്‍ ക്ലാസ്സെടുത്തു.പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ഫെബ്രുവരി 12 ന് അവസാനിക്കും.