ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കി മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപത. ചീങ്ങേരി ഇടവകയിലെ 50 സെന്റ് സ്ഥലമാണു 5 സെന്റ് വീതം ഭവനരഹിതര്‍ക്ക് നല്‍കിയത്. ചീങ്ങേരി മലങ്കര കത്തോലിക്കാ പളളിയില്‍ ചടങ്ങ് ബത്തേരി രൂപത അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ കീപ്പള്ളി, ഫാ. സാമുവേല്‍ പുതുപ്പാടി, ഫാ. ഫിലിപ്പ് വെട്ടിക്കാട്ടില്‍, രാജന്‍ മണ്ടപത്തില്‍, മോളി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.