കെഞ്ചിരയുടെ സഹസംവിധായിക തങ്ക നിര്യാതയായി
സംസ്ഥാന അവാര്‍ഡ് നേടിയ കെഞ്ചിരയുടെ അസിസ്റ്റന്റ് ഡയറക്ടറും പാതിരിച്ചാല്‍ അംഗണ്‍വാടി ജീവനക്കാരിയുമായിരുന്ന തങ്ക (49) അര്‍ബുദ ബാധയെ തുടര്‍ന്ന് നിര്യാതയായി. വയനാട്ടിലെ ആദിവാസി കലാകാരന്മാരിലെ പ്രമുഖ സാന്നിധ്യമായിരുന്നു തങ്ക കാവലന്‍.നാടന്‍ പാട്ടിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയയായിരുന്നു.
നടിയും,സഹസംവിധായകയുമായ എടവകപഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ കോളനിയിലെ തങ്കയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നിര്യാതയായത്.പാതിരിച്ചാല്‍അംഗണ്‍വാടി ജി വനക്കാരിയായിരുന്നു ഈ കലാകാരി.നാടന്‍ പാട്ടിലുടെ പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിലിടം നേടിയ നല്ല ആയയായിരുന്നു.
സംസ്ഥാന അവാര്‍ഡ് നേടിയ കെഞ്ചിര സിനിമയുടെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് മുതല്‍ സിനിമ പൂര്‍ത്തിയാവുന്നത് വരെ ശക്തമായ സാന്നിധ്യമായിരുന്ന തങ്ക സെറ്റിലെ എല്ലാവ രുടെയും പ്രിയപ്പെട്ട തങ്കച്ചേച്ചിയായിരുന്നു. ചേച്ചിയുടെ നിര്യാണത്തിലുടെ വയനാട്ടിലെ ആദിവാസി കലാകാരന്മാരിലും പ്രത്യേകിച്ച് ആദിവാസി സമുഹത്തിനും വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കെഞ്ചിയുടെ സംവിധായകന്‍ മനോജ് കാന പറഞ്ഞു.പരേതനായകാവലനാണ് ഭര്‍ത്താവ്.മക്കള്‍: സുജിത്ത്,സുജിത സുജാത.മരുമകള്‍:സരിത