മൈസൂര്‍ റോഡ് ജങ്ഷന്‍ നവീകരണവിവാദം: പ്രശ്‌നം പരിഹരിച്ചു
ഫുട്പാത്ത് നിര്‍മ്മിക്കാമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പിന്മേല്‍ സ്ഥലമുടമകള്‍ മുന്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥലം വിട്ടു നല്‍കാമെന്ന് സമ്മതിച്ചതോടെ മൈസൂര്‍ റോഡ് ജങ്ഷന്‍ നവീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി.ഒ ആര്‍ കേളു എംഎല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമായത്.
മൈസൂര്‍ റോഡ് നവീകരണ പ്രവര്‍ത്തികളില്‍ അപാകതയും,അശാസ്ത്രീയതയും ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പ്രവര്‍ത്തി നിര്‍ത്തിവെപ്പിച്ചിരുന്നു.തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ ഉപരോധസമരവും നടത്തിയിരുന്നു. ഇതോടെ യാണ് പ്രവര്‍ത്തി നിര്‍ത്തിവെക്കുകയും ഇന്ന് സര്‍വ്വ കക്ഷിയോഗം ചേരുകയും ചെയ്തത്.
കെട്ടിടത്തിന്റെ ഷട്ടര്‍വരെയുള്ള ഭാഗമാണ് വിട്ടുനല്‍കാമെന്ന് കെട്ടിടഉടമകള്‍ സമ്മതിച്ചത്. അതോടൊപ്പം പ്രസ്തുത ഭാഗത്ത് ഫുട്പാത്ത് നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരമായത്.സ്ഥലം വിട്ടു നല്‍കിയ എന്‍.എ ഗ്രൂപ്പിനെയും സെന്റ് ജോസഫ്‌സ് വുഡ് ഇന്റസ്ട്രീസ് ഗ്രൂപ്പിനേയും യോഗം അഭിനന്ദിച്ചു.ചര്‍ച്ചയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പിവിഎസ് മൂസ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍,വിവിധ സംഘടനാ പ്രതിനിധികള്‍,പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.