പ്രതിസന്ധികളെ അതിജീവിച്ച് സിവില്‍ സര്‍വ്വീസ് നേടി വയനാടിന്റെ അഭിമാനമായി മാറിയ ഷെറിന്‍ ഷഹാനയെ യുവജനതാദള്‍ എസ് നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. യുവജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെറിന്‍ ഷഹാനയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ജെ.ഡി.എസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ജുനൈദ് കൈപ്പാണി കൈമാറി.
യുവജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അമീര്‍ അറക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഉനൈസ് കല്ലൂര്‍, പുത്തൂര്‍ ഉമ്മര്‍, നിസാര്‍ പള്ളിമുക്ക്, അസീം പനമരം തുടങ്ങിയവര്‍ സംബന്ധിച്ചു.