പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

0

ഫാ.ജെഫ്രിനോ അനുസ്മരണ ദിനമായി ആചരിക്കുന്ന കൊടിയേറ്റ ദിവസമായ ഇന്ന്് പള്ളിക്കുന്ന് ടൗണിലെ ഗ്രോട്ടോയില്‍ ഇടവക വികാരിയായ റവ.ഫാ.സെബാസ്റ്റ്യന്‍ കറുക പറമ്പില്‍ പരിശുദ്ധ അമ്മയുടെ 113ാം വാര്‍ഷിക തിരുന്നാളാഘോഷത്തിന് കൊടിയുയര്‍ത്തി.പരിശുദ്ധ അമ്മയുടെ തിരുന്നാളാഘോഷത്തിന്റെ കൊടിയേറ്റം കാണാനെത്തിയ നൂറുകണക്കിന് ഭക്തജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്് മാതൃകയായത് ശ്രദ്ധേയമായി.ഫെബ്രുവരി 18 വരെ തുടരുന്ന തിരുന്നാളിന്റെ പ്രധാന ദിവസങ്ങള്‍ 10,11മാണ്.പ്രധാന ദിനമായ 11ന് ആഘോഷമായ ദിവ്യബലിക്ക് മോസ്റ്റ് റവ. ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ജാതിമത ഭേദമന്യേ ഭക്തജനങ്ങള്‍ പരിശുദ്ധ അമ്മയുടെ അനുഗ്രഹത്തിനും,നേര്‍ച്ച ഭക്ഷണം കഴിക്കാനുമായി എത്തിചേരാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതല്ല. എല്ലാ ആഘോഷങ്ങളും മാറ്റിവച്ച്് ഇത്തവണ തിരുകര്‍മ്മങ്ങള്‍ക്ക് മാത്രമാകും മുഖ്യ പരിഗണന. കൂടാതെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതല്ലെന്നും ഇടവക വികാരി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!