‘സാക്ഷരതാപരീക്ഷ – മികവുത്സവം’; നവംബര്‍ 7 മുതല്‍

0

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ-‘മികവുത്സവം’ ഈ മാസം 7 മുതല്‍ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേര്‍ പരീക്ഷയെഴുതും. ഏറ്റവും മുതിര്‍ന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാല്‍ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാണ് മികവുത്സവം നടത്തുക.

പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച്‌ നവംബര്‍ 7 മുതല്‍ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാന്‍ അവസരമുണ്ട്. മൂന്ന് മണിക്കൂര്‍ ആണ് പരീക്ഷാ സമയം. 1,331 പഠന കേന്ദ്രങ്ങള്‍ തന്നെ പരീക്ഷ കേന്ദ്രങ്ങളായി സജ്ജീകരിച്ചാണ് മികവുത്സവം നടത്തുന്നത്.

പരീക്ഷയെഴുതുന്നവരില്‍ 20,051 പേര്‍ സ്ത്രീകളും 5,306 പേര്‍ പുരുഷന്‍മാരുമാണ്. പട്ടികജാതി വിഭാഗത്തിലെ 7,802 പേരും പട്ടികവര്‍ഗ വിഭാഗത്തിലെ 1,467 പേരും മികവുത്സവത്തില്‍ പങ്കെടുക്കും. 62 ഭിന്നശേഷി പഠിതാക്കളും പരീക്ഷയെഴുതുന്നവരില്‍ ഉള്‍പ്പെടും.

മലപ്പുറം മൊറയൂരിലെ 90 വയസുകാരി സുബൈദയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുക. 2,796 സ്ത്രീകളും 956 പുരുഷന്‍മാരുമടക്കം 3,752 പേര്‍ മികവുത്സവത്തിന്റെ ഭാഗമായി പരീക്ഷയെഴുതും

Leave A Reply

Your email address will not be published.

error: Content is protected !!