സര്‍വ്വെയര്‍ ഓഫീസിലെ കയ്യാങ്കളി പ്രബിന്‍ സി പവിത്രന് സസ്‌പെന്‍ഷന്‍

0

മാനന്തവാടി സർവ്വേ ഓഫീസിലെ കൈയാങ്കളി മാനന്തവാടി താലൂക്ക് ഓഫീസിലെ എൽപിഎം വിഭാഗത്തിലെ ഹെഡ് സർവ്വെയറുടെ അധിക ചുമതല വഹിക്കുന്ന പ്രബിൻ സി പവിത്രനെ സർവ്വിസിൽ നിന്നും സർവ്വേ ഭുരേഖ വകുപ്പ് ഡയറക്ടർ ശ്രീറാം സംബശിവറാബു സസ്പെൻൻ്റ് ചെയ്തു. ഗുരുതര കൃത്യവിലോപമാണ് പവിത്രൻചെയ്തതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

സർവ്വേ വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അപുർണ്ണമായി വർക്ക് ഡയറി തയ്യാറാക്കിയതും കൃത്യമായി ഡയറി സമർപ്പിക്കാത്തതും യാതെരു നടപടിയും സ്വീകരിക്കതെയും മുൻഗണനാക്രമം പാലിക്കാതെയും 544 ഫയലുകൾ അനധികൃതമായി കൈവശം വെച്ചും അവ്യക്തമായ ജോലി സംക്ഷിതം മേലാഫീസർമാരെ കബളിക്കുന്ന വിധത്തിൻ ഫയലുകൾ തയ്യാറാക്കി സമർപ്പിച്ചതും സ്വന്തം ജില്ലയെന്ന അഹന്തയോടെ മറ്റു ജിവനക്കാരെ ബുദ്ധിമുട്ടിക്കുകയും സർക്കാർ ഉദ്യോഗസ്ഥന് നിരക്കത്താ രീതിയിൽ പൊതുജനവുമായി മാനന്തവാടി താലൂക്ക് ഓഫിസ് വളപ്പിൽ കയ്യാങ്കളി നടത്തുകയും ചെയ്തിട്ടുള്ളതും ഗ്യരുതരമായ വീഴ്ചയാണന്നും പൊതുജനങ്ങൾക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വകുപ്പിന്  അപികിർത്തി സംഭവിച്ചുവെന്നും ഇയാൾ സർവ്വിസിൽ തുടരുന്നത് ജീവനക്കാർക്കും പൊതുജനത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.ഭരണനുകുല സംഘടനയിൽ പ്പെട്ട പ്രബിന് എതിരെ സിപിഐതന്നെ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!