മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പില്‍ പശയൊഴിച്ച സംഭവം ഖത്തീബിനെതിരെ കേസെടുത്തു

0

നമസ്‌കാരം നിര്‍വഹിക്കാന്‍  പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് സൂപ്പര്‍ ഗ്ലൂവിന് സമാനമായ കാഠിന്യമേറിയ പശ ഒഴിച്ചു വെക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പള്ളി ഖത്തീബിനെതിരെ കേസെടുത്തു. അബ്ദുള്‍ റഷീദ് ദാരിമിക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തത്.എന്നാല്‍ നിരപരാധിയാണെന്നും, തനിക്കെതിരെ ഗൂഡാലോചന നടത്തിയതായും ആരോപിച്ചുകൊണ്ടുള്ള ഖത്തീബിന്റെതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

വ്യക്തിവിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ താന്‍ നിരപരാധിയാണെന്നും, തനിക്കെതിരെ ഗൂഡാലോചന നടത്തിയതായും ആരോപിച്ചുകൊണ്ടുള്ള ഖത്തീബിന്റെതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പുതുവത്സരദിനത്തില്‍ വൈകുന്നേരം മാനന്തവാടി എരുമത്തെരുവ്  വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് നമസ്‌ക്കാരംനിര്‍വ്വഹിക്കാനെത്തിയ  മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പര്‍ ഗ്ലൂവിന് സമാനമായ കാഠിന്യമേറിയ പശ  ഒഴിച്ചത്.  കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്
ഏകദേശം 3 മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പ്പെടുത്താനായത്. പ്രമേഹ രോഗി കൂടിയായ  സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഭൂരിഭാഗവും ഇളകി പോയിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്‌

Leave A Reply

Your email address will not be published.

error: Content is protected !!