കുമാരി ബെനീറ്റ വര്‍ഗീസിന് അനുമോദനം
2020-21 അധ്യയനവര്‍ഷത്തെ കല ഉത്സവത്തില്‍ ‘തദ്ദേശീയമായ കളികള്‍ കളിപ്പാട്ടങ്ങള്‍’ മത്സരയിനത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി ബെനീറ്റ വര്‍ഗീസിനെ നാളെ അനുമോദിക്കുമെന്ന് കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തെങ്ങോല, പനയോല, ഈര്‍ക്കിള്‍, മച്ചിങ്ങ തുടങ്ങിയവ ഉപയോഗിച്ച് നാല്‍പതോളം വ്യത്യസ്ത ഇനങ്ങള്‍ നിര്‍മ്മിച്ചാണ് ബെനിറ്റവര്‍ഗ്ഗീസ് ഒന്നാമതെത്തിയത്.
നാളെ രാവിലെ 9 മണിക്ക് മാനന്തവാടിയില്‍ നിന്നും ആരംഭിക്കുന്ന സ്വീകരണ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അനുമോദന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ അദ്ധ്യക്ഷനായിരിക്കും.