പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു
സിപിഐ(എം) കണിയാരം ബ്രാഞ്ച് അംഗവും ദീര്‍ഘകാലം മാനന്തവാടി ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന ഗോവിന്ദന്‍ നമ്പ്യാരുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.യോഗം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.എ സോമദാസ് സരോജിനിയമ്മ, എം.റെജീഷ്, പി.ടി ബിജു, സുനി ഫ്രാന്‍സിസ്,തുടങ്ങിയവര്‍ സംസാരിച്ചു