ഇനിയും തിരക്കൊഴിയാതെ പൊതുസ്ഥലങ്ങള്‍

0

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും വ്യാപന നിരക്കും കൂടിയിട്ടും പരിശോധനകള്‍ കര്‍ശനമാക്കി യിട്ടും പൊതുസ്ഥലങ്ങളിലെ തിരക്കിനുമാത്രം കുറവില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ,ടൗണുകള്‍ ,ബിവറേജ് മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരക്കേ റിയത്.  അവധിദിവസങ്ങളായ ശനി,ഞായര്‍ ദിവസ ങ്ങളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രോഗവ്യാപന നിരക്ക് ഇനിയുമുയരാന്‍ ഈ അശ്രദ്ധ കാരണമാകുമെന്നാണ് അധികൃതരുടെ ആശങ്ക

സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയാണിപ്പോള്‍ ജില്ല യിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. മുഖാവരണ വും സാനിറ്റൈസറും എല്ലാവരും ഉപയോഗിക്കു ന്നുണ്ടെ ങ്കിലും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ആളുകള്‍ കൂട്ടംകൂടുന്നതും അടുത്തിടപഴകുന്നതും കൂടി. സാമൂ ഹിക അകലം പാലിക്കപ്പെടാത്തതും രോഗവ്യാപന ത്തിന് കാരണമായി.

ആളുകൂടുന്ന സ്ഥലങ്ങളില്‍ ശരിയായ രീതിയില്‍ മുഖാവരണം ധരിക്കാത്തതും കൊവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാത്തതുംരോഗവ്യാപനത്തിനിടയാക്കും.ഇങ്ങനെ രോഗം പടരുമ്പോള്‍ ഉറവിടമറിയാത്ത കേസും കൂടുകയാണ് .കൊവിഡ് വ്യാപനം കൂടിയതോടെ പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പരിശോധനയ്‌ക്കൊപ്പം ബോധ വത്കരണമാണ് പോലീസ്  നടത്തുന്നത്. മാസ്‌ക് ധരിക്കുന്നുണ്ടോ,കൂട്ടംകൂടുന്നുണ്ടോ മറ്റു മുന്‍കരുത ലുകള്‍ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

 

ബസ് സ്റ്റാന്‍ഡ്വിനോദസഞ്ചാരകേന്ദ്രങ്ങള്‍,ടൗണ്‍,മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന പരിശോധന. മുഖാവരണം ശരിശായ രീതിയില്‍ ധരിക്കാത്തതിന് പിഴയും ഈടാക്കുന്നുണ്ട്. ഓരോ പോലീസ് സ്‌റ്റേഷനിലും പരിശോധനയ്ക്ക് പ്രത്യേകം സംഘമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!