സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടേയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതായി പരാതി. പരാതികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ ഇരയായാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു.
കേരള പൊലീസിന്റെ പോസ്റ്റ്
സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ളീല സൈറ്റുകളുടെയും അപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ക്ക് മേല്‍ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ഇരയായാല്‍ ഉടന്‍ പോലീസ് സഹായം തേടുക.