ആപില്ല ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നീണ്ട നിര
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തി ല്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍ പ്പെടുത്തുമ്പോഴും മാനന്തവാടി വള്ളിയൂര്‍ക്കാവ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആളുകളുടെ നീണ്ട നിര.പ്രീമിയം ഔട്ട്‌ലെറ്റ് തുറക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് തിര ക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നും ആരോപണം.
ബെവ്‌ക്കോ മദ്യം വില്‍ക്കാനായി ഏര്‍പ്പെടു ത്തിയിരുന്ന ആപ് പിന്‍വലിച്ച തൊടെയാണ് യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ വള്ളിയൂര്‍ക്കാവ് റോഡിലെ ഔട്ട്‌ലെറ്റിന് മുമ്പില്‍ ആളുകള്‍ മദ്യം വാങ്ങാനായി എത്തുന്നത്. കേരളത്തിലെ മുഴുവന്‍ ബെവ്‌ക്കോ ഔട്ട് ലെറ്റുകളോടും അനുബന്ധിച്ചുള്ള സെല്‍ഫ് കൗണ്ടറുകളും,പ്രിമിയം കൗണ്ടറുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ജില്ലയില്‍ മാനന്തവാടിയില്‍ മാത്രം പ്രിമിയം കൗണ്ടര്‍ തുറക്കാത്തത് ബാറുടമകളെ സഹായിക്കാനാണെന്നും ആരോപണമുയരുന്നുണ്ട്. മാസം തോറും ഭീമമായ വാടക നല്‍കി വരുന്ന പ്രിമിയംകൗണ്ടര്‍ തുറക്കാത്തത് സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ട്ടമാണ് വരുത്തി വെക്കുന്നത്.വൈകുന്നേരങ്ങളിലും, അവധി ദിവസങ്ങളിലുമാണ് ആളുകള്‍ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ തിക്കി തിരക്കുന്നത്.
പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ച് വിടാറുണ്ടെങ്കിലും രാത്രിയാകുന്നതോടെ തിരക്ക് വര്‍ദ്ധിക്കുകയാണ്.ആവശ്യത്തിന് ജീവനക്കാരെ ഔട്ട് ലെറ്റില്‍ നിയമിക്കുകയോ, പ്രീമിയം കൗണ്ടര്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.