തൊണ്ടാര്‍ ഡാം അനുവദിക്കില്ലെന്ന് ആദിവാസി സംഗമം
ആദിവാസി സമൂഹത്തെ പറിച്ചെറിഞ്ഞു കൊണ്ട് തൊണ്ടാര്‍ ഡാം പദ്ധതി അനുവദിക്കില്ലെന്ന് ആദിവാസി സംഗമം.തൊണ്ടാര്‍ ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആദിവാസി സംഗമത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ പങ്കെടുത്തു.സംഗമം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍. കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
മണ്ണിന്റെ മനുഷ്യരെ കുടിയൊഴിപ്പിച്ചു കൊണ്ട് തൊണ്ടാര്‍ ഡാം തുടങ്ങാന്‍ അനുവദിക്കില്ല എന്ന് ഉറച്ച ശബ്ദം ആണ് ഇന്ന് ആദിവാസി സംഗമത്തില്‍ മുഴങ്ങി കേട്ടത്. വെള്ളമുണ്ട തൊണ്ടര്‍നാട് എടവക പഞ്ചായത്തിലെ ഡാമിനു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങളാണ് ഇന്ന് തേറ്റമല ഇന്റീയെരികുന്നില്‍ സംഗമിച്ചത്.തൊണ്ടാര്‍ ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദിവാസി സംഗമം സംഘടിപ്പിച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു സംഗമം.ഊരുമൂപ്പന്‍ ഹരിദാസന്‍ അധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി വിജോള്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി മൊയ്തീന്‍,ലത വിജയന്‍. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ആര്‍. രവീന്ദ്രന്‍, ഫാദര്‍ സ്റ്റീഫന്‍ മാത്യു,ഷറഫുദ്ദീന്‍,അബ്ദുള്ള ഹാജി, കേളു തുടങ്ങിയവര്‍ സംസാരിച്ചു.