പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതി.വായ്പാ തട്ടിപ്പ് നടത്തിയ മുന്‍ ഡയറക്ടര്‍ ബോര്‍ഡിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബാങ്ക് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായ്പ ഇടപാടുകളില്‍ തട്ടിപ്പ് നടന്നതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 15ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമമെങ്കിലും അതെല്ലാം അട്ടിമറിച്ച് കഴിഞ്ഞയാഴ്ച വരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം തുടര്‍ന്നുവെന്നും അതിനു ശേഷം ഭരണകക്ഷിയിലെ 3 അംഗങ്ങളെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചെന്നും ഭാരവാഹികള്‍ പറഞ്ഞു. വി എസ് ചാക്കോ, ശിവദാസന്‍, എന്‍.സത്യാനന്ദന്‍, ഇ.എഫ്.ഡൊമിനിക് ,എ. എസ്. അരവിന്ദാക്ഷന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.