മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം മലയന്‍ സമുദായോദ്ധാരണ സംഘം
വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകേരള മലയന്‍ സമുദായോദ്ധാരണ സംഘം മാനന്തവാടിയില്‍ സായാഹ്ന ധര്‍ണ്ണയും റാലിയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫിസ് ജംഗ്ഷനില്‍ ധര്‍ണ്ണ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കൃഷ്ണദാസ് കോട്ടത്തറ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രന്‍, ജോ: സെക്രട്ടറി സി.കെവിനോദ് തുടങ്ങി യവര്‍ സംസാരിച്ചു. കെ.എംസുന്ദരന്‍, വി.സി ബാലകൃഷ്ണന്‍, ടി.കെസതീശന്‍, സുമേഷ്‌കെ.എം, ഗീതാരവീന്ദ്രന്‍ ,ഷൈലജ വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.