സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഭരണഘടന സാക്ഷരതയുടെ രണ്ടാം ഘട്ട ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇന്ത്യ എന്ന റിപ്പബ്ലിക് പുസ്തക വായന പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുസ്തകം വായിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.ആദിവാസികള്‍ വിദ്യാഭ്യാസം നേടണമെന്നും കൊഴിഞ്ഞു പോയ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെ സ്‌ക്കൂളിലേക്ക് തിരികെ എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആദിവാസി സാക്ഷരത ഒന്നാംഘട്ട പഠിതാക്കള്‍ ഭരണഘടനയുടെ ആമുഖ വായന നടത്തി. ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീന.സി.നായര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.