വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി. 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് – സിയുടെ നിവാരണം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള മരണനിരക്കും, രോഗാവസ്ഥയും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടപ്പാക്കുന്നത്. ജില്ലയില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുന്നതിനായി എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും ചികിത്സ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.