രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്.

0

ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്

ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്

സിക്കിം- ഏപ്രില്‍ 19

ഒറീസ- മെയ് 13

ജൂണ്‍ 4 ന് വോട്ടെണ്ണല്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടര്‍മാരാണ് രാജ്യത്തുളളത്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം.

കൈവെസി ആപ്പും വോട്ട് ഫ്രം ഹോം സൗകര്യവും

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടര്‍മാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കും. ക്രിമിനല്‍ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും.

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കും. 11 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു. എയര്‍പോര്‍ട്ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രശ്‌നബാധിത, പ്രശ്‌നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം. ജില്ലയില്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് 24ഃ7 കണ്‍ട്രോള്‍ റൂം. നെറ്റ് വര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!