ദില്ലിയിലെ കർഷക പ്രതിഷേധത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് പണം തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ ദില്ലിയിലെ കർഷക പ്രതിഷേധം കാരണം യാത്ര മുടങ്ങുകയും ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ. ട്രാക്ടർ റാലി കാരണം സ്റ്റേഷനിലെത്താൻ കഴിയാത്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കാൻ അപേക്ഷിക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിച്ചത്. ന്യൂ ദില്ലി, ഓൾഡ് ദില്ലി, നിസാമുദ്ദീൻ, അനന്ദ് വിഹാർ, സഫ്ദർജംഗ്, സറായ് റോഹില്ല, എന്നീ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.