സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാല് മരണം
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ നാലുപേര്‍ മരിച്ചു. പുതുതായി 223 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 203 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 366807 ആയി ഉയര്‍ന്നു. 358340 ആണ് ആകെ രോഗമുക്തരുടെ എണ്ണം. ആകെ മരണസംഖ്യ 6359 ആയി ഉയര്‍ന്നു.