മുത്തങ്ങയില്‍ വീട്ടില്‍ നിന്നും നിരോധിച്ച ആയിരം രൂപ നോട്ടുകളും,മാന്‍കൊമ്പുകളും ആയുധങ്ങളും, ചന്ദനവും പൊലിസ് പിടികൂടി. മുത്തങ്ങ തകരപ്പാടിയിലെ കുറുവക്കോടന്‍ കെ.എം. ഷമീറിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്.പ്രതി ഒളിവിലാണ്.പ്രതിക്കായി വീടിന്റെ സമീപത്തെ വനത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മുന്‍പ് കഞ്ചാവ് കേസിലെ പ്രതി കൂടിയായിരുന്ന ഇയാളുടെ വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ നിരോധിച്ച ആയിരത്തിന്റെ നോട്ട്,എയര്‍ ഗണ്‍, വിവിധ തരം കത്തികള്‍, 70 ഗ്രാം ചന്ദനം,മൂന്ന് മാന്‍ കൊമ്പുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഷമീറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പൊലിസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാര്‍, എസ്‌ഐമാരായ സണ്ണി തോമസ്, വി ഒ മുകുന്ദന്‍, എഎസ്‌ഐ കെ.ടി മാത്യു,പൊലിസ് ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.