കടുവ ശല്യം രൂക്ഷം ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

0

 

ബത്തേരി നഗരസഭ പരിധിയിലും പരിസരപ്രദേശങ്ങളിലും കടുവ ശല്യം രൂക്ഷമായ സഹാചര്യത്തില്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിനുമുന്നില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി കെ പി സി സി നിര്‍വാഹക സമിതി അംഗം കെ എല്‍ പൗലോസ് ഉല്‍ഘാടനം ചെയ്തു.വന്യമൃഗ ശല്യത്തിന് പരിഹാരമായില്ലങ്കില്‍ രാപ്പകല്‍ സമരവും അനിശ്ചിത കാല നിരാഹാര സമരവുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

 

വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാടും നാടും ഇരുമ്പുവേലി കെട്ടിതിരിക്കുക, വന്യമൃഗ ആക്രമണത്തില്‍  നാശനഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്
വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിനുമുന്നില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.  അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് വൈല്‍ഡ് ലൈഫ് ഓഫീസിലേക്ക് എത്തിയത്. തുടര്‍ന്ന് ഉപവാസ സമരം കെ പി സി സി നിര്‍വ്വാഹക സമിതി അംഗം കെ എല്‍ പൗലോസ് ഉല്‍ഘാടനം ചെയ്തു. കെ എം ഷബീര്‍ അഹമ്മദ് അദ്യക്ഷനായി. ഡി പി രാജശേഖരന്‍ , എന്‍ എം വിജയന്‍ , കോണിക്കല്‍ ഖാദര്‍, സതീഷ് പൂതിക്കാട്, ഉമ്മര്‍ കുണ്ടാട്ടില്‍, അഹമ്മദ്കുട്ടി കണ്ണിയന്‍, നിസി അഹമ്മദ്, സമദ് കണ്ണിയന്‍, സി കെ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!