കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിവരുന്ന നാലാമത് ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വയനാട് വിഷന് 3 അവാര്‍ഡുകള്‍.മികച്ച ക്യാമറാമാനായി അനീഷ് നിളയെ തെരഞ്ഞെടുത്തു. 10000 രൂപയും, പ്രശസ്തി പത്രവും, ശില്‍പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.ന്യൂസ് സ്റ്റോറി വിഭാഗത്തില്‍ വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ രഘുനാഥ് വികെയും, പ്രോഗ്രാം അവതരണത്തിന് പാട്ടോര്‍മ്മയിലെ അവതാരിക സ്വാതി രാജേഷും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡോ.പിഎസ് വെങ്കിടേശ്വരന്‍ ചെയര്‍മാനും, എംഎസ് ബനേഷ്, എന്‍ഇ ഹരികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്, സെപ്റ്റംബര്‍ 24ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന കേരളാവിഷന്‍ സംരംഭക കണ്‍വെന്‍ഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.