17 വരെ റോഡ് സുരക്ഷ മാസാചരണം  കര്‍ശന വാഹനപരിശോധനയുമായി വയനാട് ആര്‍ടിഒ

0

ജനുവരി 25 മുതല്‍ ഫെബ്രുവരി 17 വരെ വയനാട് ആര്‍ ടി ഒ എസ് മനോജ്,എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ എന്‍. തങ്കരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശനമായ വാഹനപരിശോധനയും റോഡ് സുരക്ഷയെ ആധാരമാക്കിയുള്ള ബോധവത്കരണ പരിപാടികളും നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

2021 ജനുവരി 18-മുതല്‍ ഫെബ്രുവരി 17 വരെ ദേശീയ തലത്തില്‍ റോഡ് സുരക്ഷ മാസാചരണം നടത്തിവരുന്നതിന്റെ സംസ്ഥാന തല ഉത്ഘാടനം ജനുവരി 23 ന്   ഗതാഗത വകുപ്പ് മന്ത്രി  എ കെ ശശീന്ദ്രന്‍  ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചിരുന്നു. ‘റോഡ്  സുരക്ഷ ‘എന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക,അവരെ റോഡ് സുരക്ഷ ശ്രമങ്ങളില്‍ സഹകരിപ്പിക്കുക  എന്നതാണ് റോഡ് സുരക്ഷ മാസാചരണത്തിന്റെ പ്രധാന ഉദ്ദേശം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി, ജില്ലയിലുള്ളവരും അന്യജില്ലകളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ട ദാരുണമായ അപകടങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വയനാട് ആര്‍ ടി ഒ എസ് മനോജ്,എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ എന്‍. തങ്കരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജനുവരി 25 മുതല്‍ ഫെബ്രുവരി 17 വരെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന കര്‍ശനമായ വാഹനപരിശോധനകള്‍ക്ക് പുറമെ, സന്നദ്ധ സംഘടനകളുടെയം ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി റോഡ് സുരക്ഷയെ ആധാരമാക്കിയുള്ള ബോധവത്കരണ പരിപാടികളും നടത്തും.അമിതവേഗത, മദ്യപിച്ചു വാഹനമോടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആര്‍ടിഒ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!