തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണം:ജനകീയ ഹരജി നല്‍കി.
തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡാം വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവിന് ജനകീയ ഹരജി നല്‍കി. നിര്‍ദ്ദിഷ്ട തൊണ്ടാര്‍ ഡാം പ്രദേശത്തെ 3000 ആളുകള്‍ ഒപ്പിട്ട ഹരജി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പി.മൊയ്തീനാണ് നല്‍കിയത്.തൊണ്ടാര്‍ ഡാം പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിച്ചും ബുദ്ധിമുട്ടിച്ചും പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് എംഎല്‍എ പറഞ്ഞു.ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി.അബ്ദുള്ളഹാജി, ആര്‍.രവീന്ദ്രന്‍,എസ്.ശറഫുദ്ദീന്‍,കെ.എം കേളു, വി.ഉസ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.