ഭക്ഷണത്തിന്റെ സുരക്ഷയേക്കുറിച്ച് സംശയമുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ (8943346192), കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ (8848174397),മാനന്തവാടി / ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ (8943346570) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് :
കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ നോക്കി കാണേണ്ടതും തിരസ്‌കരിക്കുകയും വേണം. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന് പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള ശര്‍ക്കരയും ഒഴിവാക്കുക. സമീപകാലത്ത് ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയത് ശര്‍ക്കരയിലാണ്.
റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. അവ നിലവാരമില്ലാത്തതാകാന്‍ സാധ്യതയുണ്ട്.
പഴം, പച്ചക്കറികളില്‍ തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി കളഞ്ഞതിനുശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക.
കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്.
ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാവൂ.
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.